ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ ഒരു സാധാരണക്കാരന് കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ ഉള്ള വ്യക്തി നടത്തുന്ന കടയിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഭീകരരുടെ വെടിവെയ്പ്പിലുള്ള മരണം. ഞായറാഴ്ച്ച ഭീകരരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.
വെടിയേറ്റയുടന് മുഹമ്മദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ദിപ്പോര സ്വദേശിയാണ് ഇബ്രാഹിം.
സംഭവം നടന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ഞായറാഴ്ച്ച ബട്മാലു മേഖലയിലാണ് ഒരു പൊലീസുകാരന് വധിക്കപ്പെട്ടത്.
Discussion about this post