ഏതന്‍സ്: ഹലാല്‍ കശാപ്പ് മനുഷ്യത്വ വിരുദ്ധമെന്ന് ആരോപിച്ച് നിരോധനം ഏർപ്പെടുത്തി ഗ്രീസ്. ഗ്രീസിലെ ഉന്നത കോടതിയാണ് നിരോധിച്ചത്. ഹലാല്‍ രീതിയില്‍ മൃഗങ്ങളെ ബോധം കെടുത്താതെ അറുക്കുന്നതിനാലാണ് ഇത് നിരോധിച്ചത്.
മൃഗങ്ങളെ അറുക്കുമ്പോള്‍ മതപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാല്‍ മൃഗങ്ങളുടെ ക്ഷേമം ഇത്തരം കര്‍മ്മങ്ങളില്‍ പരിഗണിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോധം കെടുത്തിയ ശേഷം മാത്രമേ മൃഗങ്ങളെ കൊല്ലാവൂ എന്ന നിയമത്തിന്റെ ലംഘനമാണ് ഹലാല്‍ കശാപ്പെന്നും കോടതി നിരീക്ഷിച്ചു.
മതസ്വാതന്ത്ര്യത്തിനൊപ്പം മൃഗങ്ങളുടെ അവകാശവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
Discussion about this post