ഭോപാൽ: ഹിന്ദുവിരുദ്ധ പരാമർശം നിറഞ്ഞ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകം മധ്യപ്രദേശിൽ നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഇതിനായി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൽമാൻ ഖുർഷിദ് വിവാദപരമായ ഒരു പുസ്തകമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദുത്വത്തെ ആക്രമിക്കാനുള്ള ഒരവസരവും കോൺഗ്രസ് വെറുതെ കളയില്ല. അവർ എല്ലയ്പ്പോഴും രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നു. ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയിട്ടുള്ളതായും മിശ്ര പറഞ്ഞു.
സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോധ്യ: നേഷൻഹൂഡ് ഇൻ അവർ ടൈംസ്‘ എന്ന പുസ്തകത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. ഖുർഷിദിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിരുന്നു. ഹിന്ദുക്കളെ ആദരിക്കുന്നുവെങ്കിൽ സോണിയ ഗാന്ധി ഇതിന് മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Discussion about this post