സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവികളുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടിക്കൊണ്ട് ഓർഡിനൻസ് പുറത്തിറക്കി കേന്ദ്ര സർക്കാർ. രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. കേന്ദ്ര ഏജൻസികളുടെ മേധാവികൾക്ക് നിലവിൽ രണ്ട് വർഷമാണ് കാലാവധി.
പുതുക്കിയ ഓർഡിനൻസ് അനുസരിച്ച് ഉന്നത ഏജൻസികളുടെ മേധാവികൾക്ക് രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എല്ലാ വർഷവും മൂന്ന് വർഷം വരെ കാലാവധി നീട്ടി നൽകാം.
എൻഫോഴ്സ്മെന്റ് ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് എൽഎൻ റാവുവിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച വിധിയിൽ, അപൂർവവും അസാധാരണവുമായ കേസുകളിൽ മാത്രമേ കാലാവധി നീട്ടാവൂ എന്ന് വ്യക്തമാക്കിയിരുന്നു.
Discussion about this post