മോഹന്‍ലാല്‍- പ്രിയദര്ശന് ടീം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ തീയേറ്റര്‍ റിലീസ് ആയിരിക്കും എന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ മരക്കാര്‍ പ്രീ-ബുക്കിംഗ് മലയാള സിനിമയിലെ പുതിയ ചരിത്രം കുറിക്കുകയാണ്. മിന്നല്‍ വേഗത്തിലാണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ കീഴിലുള്ള സ്ക്രീനുകളിലാണ് ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകള്‍ക്കകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റു തീര്‍ന്നു.
ഫാന്‍സ് ഷോകളുടെ കാര്യത്തിൽ 409 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ നടത്തിയ ഒടിയന് എന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഈ കാര്യത്തില്‍ ഒന്നാമനെങ്കില്‍, ഇപ്പോഴിതാ അഞ്ഞൂറിലധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനം ചാര്‍ട്ട് ചെയ്തു കൊണ്ട് മരക്കാര്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇനിയും കൂടുതല്‍ ഫാന്‍സ് ഷോകള്‍ കൂട്ടിച്ചേര്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ഭൂരിഭാഗം ഫാന്‍സ് ഷോകളും വെളുപ്പിന് നാലു മണിക്കും ഏഴു മണിക്കും ആയാണ് ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ തലേ ദിവസം രാത്രി തന്നെ വിദേശത്തു പ്രീമിയര്‍ നടക്കുന്നതിനാല്‍ വെളുപ്പിന് പന്ത്രണ്ടു മണിക്ക് തന്നെ കേരളത്തിലും ഷോ തുടങ്ങാനുള്ള അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അങ്ങനെ സംഭവിച്ചാല്‍ ഫാന്‍സ് ഷോകളുടെ എണ്ണം ആയിരം എന്ന മാന്ത്രിക സംഖ്യയില്‍ എത്തിക്കാനാണ് മോഹന്‍ലാല്‍ ആരാധകരുടെ തീരുമാനം. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കേരളത്തിലെ പ്രധാന സെന്ററുകളില്‍ ഉള്ള വലിയ സ്ക്രീനുകളില്‍ എല്ലാം തന്നെ 24 മണിക്കൂര്‍ മാരത്തോണ്‍ ഷോകളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകം മുഴുവന്‍ രണ്ടായിരത്തിനു മുകളില്‍ സ്ക്രീനുകളില്‍ കൂടി എത്തുന്ന ഈ ചിത്രം ഗള്‍ഫിലും വിദേശത്തും റെക്കോര്‍ഡ് റിലീസ് ആണ് ലക്ഷ്യം വെക്കുന്നത്. അഞ്ചു ഭാഷകളില്‍ ആയി ഡിസംബര്‍ രണ്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. ഗള്‍ഫിലും അമേരിക്കയിലും ഡിസംബര്‍ ഒന്നിന് രാത്രി തന്നെ തുടങ്ങുന്ന പ്രീമിയര്‍ ഷോകളിലൂടെ ആവും ഈ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത്.
Discussion about this post