ക്രിക്കറ്റ് താരങ്ങള്‍ യന്ത്രങ്ങളല്ലെന്നും ജോലിഭാരത്തെ വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ഇന്ത്യയുടെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡിന്റെ പ്രഖ്യാപനം.
താരങ്ങളുടെ ജോലി ഭാരം കുറയ്ക്കുക എന്നത് ക്രിക്കറ്റിന്റെ സുപ്രധാന വശമാണ്. ഫുട്ബോളില്‍ അതു നമുക്ക് കാണാം. താരങ്ങളുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിനാണ് പ്രാധാന്യം. വലിയ ടൂര്‍ണമെന്റുകള്‍ക്കായി കളിക്കാരുടെ കായികക്ഷമത കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്- ദ്രാവിഡ് പറഞ്ഞു.
കളിക്കാര്‍ യന്ത്രങ്ങളല്ല. മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ പാകത്തില്‍ എല്ലാ കളിക്കാരുടെയും ഊര്ജ്ജസ്വലത നിലനിര്‍ത്തേണ്ടതുണ്ട്. എല്ലാ പരമ്പരകളെയും കൃത്യമായി നിരീക്ഷിക്കുകയെന്ന ലളിതമായ കാര്യമാണ് ഇതിനായി ചെയ്യാനുള്ളതെന്നും ദ്രാവിഡ് പറഞ്ഞു.
Discussion about this post