കൊച്ചി കോര്‍പ്പറേഷനില്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും ഇല്ലാത്ത വഴിയോര കച്ചവടത്തിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡിസംബര്‍ ഒന്ന് മുതല്‍ നിയന്ത്രണം നടപ്പിലാക്കും. വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അര്‍ഹരായ ആളുകള്‍ക്ക് നവംബര്‍ 30ന് ഉള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യാനും നിര്‍ദ്ദേശം നല്കി. പുനരധിവാസത്തിന് അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും കൈവശമുള്ളവരെ മാത്രമേ കച്ചവടം നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നും കോടതി അറിയിച്ചു.
ഉത്തരവ് കൃത്യമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടറെയും സിറ്റി പോലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. 876 പേരില്‍ 700 പേര്‍ക്ക് ഇതിനോടകം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തുവെന്ന് കോര്പ്പറേഷന് ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post