ഡല്‍ഹി: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലിനൊടുവില്‍ നാല് ഭീകരരെ വധിച്ചുവെന്ന് സൈന്യം. കുല്‍ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. പോംബി, ഗോപാല്‍പോര ഗ്രാമങ്ങളിലാണ് സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.
പുല്‍വാമയില്‍ രണ്ട് ഭീകരര്‍ പിടിയിലായെന്നും പൊലീസ് അറിയിച്ചു. അമിര്‍ ബാഷീര്‍, മുക്താര്‍ ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. പതിവ് പരിശോധനകള്‍ക്കിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. രണ്ട് കുഴിബോംബുകളും ഇവരില്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post