Wednesday, August 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘വസ്ത്രങ്ങൾക്ക് മുകളിലൂടെ ഉള്ള ‘സ്‌പർശനം’ ലൈംഗികാതിക്രമം’: ബോംബെ ഹൈക്കോടതിയുടെ വിവാ​ദ വിധി റദ്ദാക്കി സുപ്രീം കോടതി

by Brave India Desk
Nov 18, 2021, 11:56 am IST
in India
Share on FacebookTweetWhatsAppTelegram

പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കണമെങ്കിൽ ചർമ്മങ്ങൾ തമ്മിൽ ഉള്ള ബന്ധം അനിവാര്യമാണെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ അറ്റോർണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാനവും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പോക്‌സോ സെക്ഷൻ 7 പ്രകാരം ‘സ്‌പർശനം’ അല്ലെങ്കിൽ ‘ശാരീരിക സമ്പർക്കം’ നിയന്ത്രിക്കുന്നത് അസംബന്ധമാണെന്നും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ അത് നശിപ്പിക്കുമെന്നും വിധിയുടെ പ്രസക്ത ഭാഗം വായിച്ച ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു. പോക്‌സോയുടെ സെക്ഷൻ 7-ന് കീഴിലുള്ള ‘സ്‌പർശനം’, ‘ശാരീരിക സമ്പർക്കം’ എന്നീ പദപ്രയോഗങ്ങളുടെ അർത്ഥം “ചർമ്മങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലേക്ക്” പരിമിതപ്പെടുത്തുന്നത് സങ്കുചിതവും അനുചിതവുമായ വ്യാഖ്യാനമാണെന്ന് മാത്രമല്ല, നിയമത്തിന്റെ അസംബന്ധ വ്യാഖ്യാനത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Stories you may like

മദനിക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക സർക്കാർ; അന്തിമ വാദം കേൾക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി

‘സ്വത്ത് കണ്ടുകെട്ടാം, അറസ്റ്റിനും പരിശോധനയ്ക്കുമുള്ള അധികാരം’; ഇഡിയുടെ സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീംകോടതി

അത്തരമൊരു വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കിൽ, ദുരുദ്ദേശത്തോടെ സ്പർശിക്കുന്ന വ്യക്തി കയ്യുറകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുകയാണെങ്കിൽ അയാളുടെ കുറ്റത്തിന് ശിക്ഷ ലഭിക്കില്ല. അതൊരു അസംബന്ധ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.

സ്പർശനം ലൈംഗിക ഉദ്ദേശത്തോടെ ഉള്ളതാണെങ്കിലും അത് കുറ്റകരമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട ഘടകം ലൈംഗിക ഉദ്ദേശമാണ്, അല്ലാതെ കുട്ടിയുടെ ചർമത്തിൽ സ്പർശിച്ചോ എന്നുള്ളതല്ല. ലൈംഗിക ഉദ്ദേശം എന്ന വസ്തുതയെ സാഹചര്യങ്ങൾ വിലയിരുത്തി നിർണ്ണയിക്കേണ്ടതാണ് എന്നും കോടതി നിർദ്ദേശിച്ചു.

Tags: supreame court
Share1TweetSendShare

Discussion about this post


Latest stories from this section

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

Next Post

വൈദ്യുതി നിരക്ക് കൂട്ടാനൊരുങ്ങി കേരളം : 10% വരെ വര്‍ദ്ധനയ്ക്ക് സാധ്യത, സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

Latest News

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies