പട്‌ന: ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ രാജി ഉണ്ടാവുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ജനതാദള്‍ യുണൈറ്റഡ് അദ്ധ്യക്ഷന്‍ ശരദ് യാദവ് പാര്‍ട്ടി എംഎല്‍മാരുടെ യോഗം വിളിച്ചു. നാളെയാണ് യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 23 നു നടക്കുന്ന പാര്‍ട്ടി എംഎല്‍എ മാരുടെ യോഗത്തിനു മുന്‍പായി ജിതന്‍ റാം രാജിവെയ്ക്കുമെന്നാണ് സൂചന.
അതേസമയം,നിയമസഭാ സാമാജികരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്ന് മാഞ്ചിയോടെ കൂടുതല്‍ അടുപ്പമുള്ള മന്ത്രി മഹാചന്ദ്ര സിങ്ങും വിമതനായ ജ്ഞാനേന്ദ്രസിങ്ങും അറിയിച്ചു. മാഞ്ചിയുടെ ശ്രമം ശരദ് യാദവിനെ വെല്ലുവിളിക്കുകയാണെന്നും വിലയിരുത്തലുണ്ട്.
രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനാകുകയാണെങ്കില്‍ നിയമസഭയെ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യുമെന്നണ് അദ്ദേഹത്തോട് അടുത്ത ബന്ധങ്ങള്‍ പറയുന്നത്.പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പുണ്ടായാല്‍ എംഎല്‍എമാരില്‍ പകുതി വോട്ടും മാഞ്ചിക്കനുകൂലമായിട്ടാവുമെന്നാണ് കരുതുന്നത്.
Discussion about this post