മലപ്പുറം: സ്ഥിരമായി പശുക്കളുടെ കാലുകള്‍ കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് സത്യമറിയാന്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചപ്പോള്‍ യുവാവ് കുടുങ്ങി. അന്യ സംസ്ഥാന തൊഴിലാളിയായ യുവാവാണ് തെളിവ് സഹിതം പൊലീസ് പിടിയിലായത്. യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിലെ മെനി റോല് മണ്ഡലിനെ (28) നെയാണ് കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടക്കല്‍ സ്റ്റേഷന് പരിധിയിലെ ഒരു പശു ഫാമിലാണ് സംഭവം. സ്ഥിരമായി പശുക്കളുടെ കാലുകള്‍ കെട്ടിയിടുന്നതായി ശ്രദ്ധയില്‍പ്പെട്ട ഫാം ഉടമ സി സി സി ടി വി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതിലാണ് യുവാവ് കുടുങ്ങിയത്. ദ്യശ്യങ്ങള്‍ സഹിതം പൊലീസ് സ്റ്റേഷനില്‍ എത്തി ഉടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഫാമിന് സമീപത്ത് തന്നെയുള്ള വാടക കെട്ടിടത്തില്‍ താമസക്കാരനാണ് നിര്‍മാണ തൊഴിലാളിയാണ് യുവാവ്. എസ് ഐ മാരായ മൊയ്തീന് കുട്ടി, സുബ്രഹ്മണ്യന്, സി പി ഒ സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post