വയനാട് ജില്ലയില്‍ ആദിവാസി യുവാവ് ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. കേസില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും കളക്ടര്‍ പറഞ്ഞു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നേരത്തെ എസ്.പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
വയനാട് മീനങ്ങാടിയിലെ അപ്പാട് അത്തിക്കടവ് പണിയ കോളനിയിലെ 22 വയസ്സുകാരനായ ദീപുവിനെ ഒരാഴ്ച്ച മുന്‍പാണ് കാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ദീപു രണ്ട് കിലോമീറ്ററോളം കാര്‍ ഓടിച്ചു എന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ സൈക്കിള്‍ പോലും ഓടിയ്ക്കാന്‍ അറിയാത്ത ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ദീപുവിന്റെ കുടുംബം പറയുന്നു.
ദീപു കുറ്റം സമ്മതിച്ചു എന്നാണ് മീനങ്ങാടി പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ ദീപുവിനെ ക്രൂരമായി മര്‍ദിച്ച് പൊലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാനന്തവാടി ജില്ലാ ജയിലില്‍ ദീപു നിലവില്‍ റിമാന്‍ഡിലാണ്.
Discussion about this post