ഹലാൽ ഭക്ഷണ വിവാദത്തിന് പിന്നാലെ പാർട്ടി നിലപാടിന് വിരുദ്ധമായി പോസ്റ്റിട്ടെന്ന് ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ :
കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിൻ്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത് . ( ലിങ്ക് താഴെ )
എന്നാൽ എൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് .
പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു
https://www.facebook.com/Sandeepvarierbjp/posts/6490664894308555?__cft__[0]=AZXiYhyoM2Icn3fLfjR4eCZE_ZrT2b5HfgtmGvwk0mOdXgBuFnxnDbou6AODyuN6HJ5uzI84QzrEkqKsrQ9CK3ubB9XD1Oo93JQytyyyDqCDUIa_JJuRC4ahEHlh4k_uLovfCPQeOSiLpA61ENcqehmc&__tn__=%2CO%2CP-R
Discussion about this post