കോഴിക്കോട് : ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി അൻസാർ ആണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകൻ ഷാജിയെയൊണ് അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
2019 ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. ഷാജിയുടെ ഓട്ടോയിൽ രാത്രി യാത്രക്കാരെന്ന വ്യാജേന കയറിയ സംഘം വിജനമായ പ്രദേശത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.
സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് അൻസാറിനെ പൊലീസ് പിടികൂടിയത്.
Discussion about this post