തിരുവനന്തപുരം: തിരുമലയില്‍ ആര്‍എസ്എസ് പ്രവർത്തകർ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന് പോലീസിൽ പരാതി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി നവാസ് എന്നിവര്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാരായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പോപുലര്‍ ഫ്രണ്ട് പോലിസില്‍ പരാതി നല്‍കിയത്.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ ഭാഗമായി തിരുമല ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി എടുക്കാമെന്ന് പോലീസ് അറിയിച്ചു.
Discussion about this post