ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇടാന്‍ ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പ്രേം പാഞ്ചാല്‍ എന്ന 15കാരനാണ് മരിച്ചത്. ഗുജറാത്തിലെ സബര്‍മതി റെയില്‍വേ സ്റ്റേഷന് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ഇയാള്‍ കയറുകയായിരുന്നു.
മുകളില്‍ കയറിയ ഉടന്‍ തന്നെ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയും, ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇടുന്നതിന് വേണ്ടിയാണ് ട്രെയിനിന് മുന്നില്‍ കയറിയതെന്ന് ഇയാളുടെ സുഹൃത്ത് പറഞ്ഞു. അഹമ്മദാബാദിലെ റനിപിനില് നിന്നാണ് ഇരുവരും റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
Discussion about this post