ലന്‍ഡന്‍: ഇംഗ്ലീഷ് ചാനലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 31 മരണം. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖമായ കാലെസില്‍ നിന്ന് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടതെന്നാണ് റിപോര്‍ട്. ഫ്രഞ്ച്, ബ്രിടീഷ് സൈന്യവും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്ടെറുകളും ബോടുകളും കപ്പലുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മീന്‍പിടിത്ത ബോട്ടുകാര് അപകട വിവരം അധികൃതരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 31 പേര് മരിച്ചതായി കണ്ടെത്തി. അതേസമയം ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നതായി കൃത്യമായ വിവരമില്ല.
Discussion about this post