ലഡാക്ക്: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പൂഞ്ചിലെ ഭീംബെര്‍ ഗലി മേഖലയില്‍ ഭീകരരും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭട്ട ദൂരിയന്‍ വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
Discussion about this post