മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 2ന് ലോകമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. അറുന്നൂറിലധികം ഫാന്‍സ് ഷോയുമായി ചിത്രം വലിയ രീതിയില്‍ ആണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
മരക്കാര്‍: അറബിക്കടലിന്റെ സിംഹം പ്രിയദര്ശന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്ടൈന്മെന്റ്സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്.
ചിത്രത്തില്‍ അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, ഈ ചിത്രം മൂന്ന് അവാര്‍ഡുകള്‍ നേടി – മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം.
Discussion about this post