കാസര്‍ഗോഡ്: ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാര്‍ക്കോട്ടിക്ക് ടീമും ആദൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കാസര്‍ഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസിനെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.
കഴിഞ്ഞദിവസം കാസര്‍ഗോഡ് വാഹനത്തില്‍ കടത്തിയ 114 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കാസര്‍ഗോഡ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയ് ജോസഫും സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കാസര്‍ഗോഡ് ചെട്ടുംകുഴി സ്വദേശി അജ്മലിനെതിരെ കേസെടുത്തിരുന്നു.
സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ഇ.കെ. ബിജോയ്, എം.വി. സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മോഹനകുമാര്‍, ശൈലേഷ്, മഞ്ചുനാഥ്, ഡ്രൈവര്‍ ദിജിത്ത് എന്നിവരുമുണ്ടായിരുന്നു.
Discussion about this post