തിരുവല്ല: യുവതിയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന് എതിരെയാണ് പൊലീസ് കേസെടുത്തത്.
നഗ്ന ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയിലാണ് കേസ്. പീഡനം, നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സജിമോനടക്കം 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റുള്ളവർക്കെതിരെ കേസെടുത്തത്. സജിമോൻ മുമ്പും ഒരു യുവതിയെ പീഡിപ്പിച്ച കേസിലും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി ആയിരുന്ന സജിമോനെ കേസിനെ തുടർന്ന് പാർട്ടി തരംതാഴ്ത്തുകയായിരുന്നു.
Discussion about this post