ഡല്‍ഹി: എം.പി.യും മുന്‍ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐ.എസ്.ഐ.എസ്. കശ്മീര്‍ എന്ന പേരിലുള്ള സംഘടനയില്‍ നിന്നാണ് വീണ്ടും ഭീഷണിസന്ദേശം ലഭിച്ചത്. ആറ് ദിവസത്തിനിടയില്‍ ഗംഭീറിന് ലഭിക്കുന്ന മൂന്നാമത്തെ ഭീഷണിസന്ദേശമാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഗംഭീറിനുള്ള സുരക്ഷയും വര്‍ധിപ്പിച്ചു.
നിങ്ങളുടെ ഡല്‍ഹി പൊലീസിനും ഐ.പി.എസ് ശ്വേതക്കും (ഡിജിപി) ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. പോലീസിലും ഞങ്ങളുടെ ചാരന്മാരുണ്ട്. എല്ലാ വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. -ഐ.എസ് കശ്മീരിന്റെ പേരില്‍ ഗംഭീറിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം ലഭിച്ചെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 9.32-നാണ് വധഭീഷണി ഉയര്‍ത്തിയുള്ള ആദ്യ ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന് ഗംഭീറിന്റെ പേഴ്സണല്‍ സെക്രട്ടറി പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു. നിങ്ങളെയും കുടുംബത്തെയും കൊല്ലാന്‍ പോവുന്നു എന്നായിരുന്നു ഇ-മെയിലിലെ ഉള്ളടക്കം.
Discussion about this post