എറണാകുളം: ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിച്ചാണ് തീ അണച്ചത്.
തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ അകപ്പെട്ട ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.
ആദ്യം തീപിടുത്തമുണ്ടായത് ഒന്നാം നിലയിലാണ്. പിന്നീട് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഇലക്ട്രിക് വസ്തുക്കള്‍ പൂര്‍ണമായും കത്തി നശിച്ചു. അതേസമയം, കെട്ടിടം പ്രവര്‍ത്തിക്കുന്നത് തീപിടുത്തം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post