ഡല്‍ഹി: കാലവര്‍ഷക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലുമായി ഇന്ത്യയൊട്ടാകെ ഈ വര്‍ഷം രണ്ടായിരത്തോളം പേര്‍ക്ക് ജീവനാശം സംഭവിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭയില്‍ എം.കെ രാഘവന് എം.പി ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ 138 ആളുകള്‍ മരിക്കുകയും, 9720 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കാക്കിയ നാശനഷ്ടങ്ങള്‍ക്ക് 2018-19 വര്‍ഷക്കാലം കേരളത്തിന് 192.60 കോടി രൂപ, 2019-20 വര്‍ഷക്കാലം 136.65 കോടി, 20-21 വര്‍ഷക്കാലം 314 കോടി, 21-22 വര്‍ഷക്കാലം 251.20 കോടി രൂപയും കേന്ദ്രം വിവിധ ദുരന്തനിവാരണ പദ്ധതികളിലൂടെ അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Discussion about this post