ബംഗളൂരു : ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്. കര്‍ണാടക ബിജെപി എംഎല്‍എ എസ് ആര് വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് പദ്ധതിയിട്ടത്. ബംഗളൂരു യെലഹങ്ക നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഗോപാലകൃഷ്ണന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ മറ്റൊരാളുമായി ഗൂഢാലോചന നടത്തുന്ന മൂന്ന് മിനിറ്റ് വീഡിയോയാണിത്. ആരും അറിയാതെ നേതാവിനെ തീര്‍ത്ത് കളയണമെന്നും അതിന് ഒരു കോടി രൂപ ചെലവായാലും പ്രശ്നമില്ലെന്നും ആണ് ഇവര്‍ പറയുന്നത്. ഈ വിഷയം നമ്മള് മാത്രം അറിഞ്ഞാല്‍ മതിയെന്നും നേതാക്കള്‍ വീഡിയോയില്‍ പറയുന്നു.
Discussion about this post