പ്രേക്ഷകര്‍ കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഒരു ജീവനക്കാരുടെ ആവശ്യ പ്രകാരം മരക്കാര്‍ കാണുന്നതിന് കമ്പനിക്ക് മുഴുവനായി അവധി നല്‍കിയിരിക്കുകയാണ് കമ്പനിയുടെ എംഡി.
ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലി കോളിംഗ് കമ്പനിയായ പികെ ബിസിനസ് സൊല്യൂഷന്‍സാണ് മരക്കാര്‍ റിലീസ് ദിവസം കമ്പനിക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജീവനക്കാരുള്ള കമ്പനിയില്‍ എല്ലാവരും മോഹന്‍ലാല്‍ ചിത്രം കാണാന്‍ പോകുന്നതിനാല്‍ കമ്പനിക്ക് തന്നെ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പികെ ബിസിനസ് സൊല്യൂഷന് എം ഡി അഖില്‍ പരമേശ്വരന് കൗടല്യ പറഞ്ഞു.
ഡിസംബര്‍ 2,3 എന്നിങ്ങിനെ രണ്ട് ദിവസങ്ങളാണ് ജീവനക്കാര്‍ക്ക് സിനിമ കാണാനായി കമ്പനി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി നല്‍കുക മാത്രമല്ല കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും തിയറ്ററുകളില്‍ ടിക്കറ്റ് ഉറപ്പാക്കുക കൂടി ചെയ്തിരിക്കുകയാണ് പികെ ബിസിനസ് സൊല്യൂഷന്‍സ്.
Discussion about this post