തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവരില്‍ 1066 പേര് എല്‍ പി, യു പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനാധ്യാപകരും വാക്സീന് എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സിനെടുത്തിട്ടില്ല.വി എച്ച് എസ് ഇയില്‍ 229 അധ്യാപകരാണ് വാക്സിനെടുക്കാതത്. മുഴുവന്‍ അനധ്യാപകരും വാക്സിന് എടുത്തിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരത്ത 110, കൊല്ലം 90, പത്തനംതിട്ട 51 ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106 ,തൃശ്ശൂര്‍ 124, പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29 , കണ്ണൂര്‍ 90 , കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
കുട്ടികളുടെ വാക്സിനെ സംബന്ധിച്ചെടുത്തോളം ഇതുവരെ ഒരു തിരുമാനം കൈക്കൊണ്ടിട്ടില്ല.എന്നാല്‍ അധ്യാപകരും അനധ്യാപകരും വാക്സിന് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം കുട്ടികളെ ആരോഗ്യ സംരക്ഷിക്കുന്നതിന് തന്നെയാണ് മുന്തിയ പരിഗണന. നിയമപരമായിട്ടല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. വാക്സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളുടെ ആരോഗ്യം പരിഗണിച്ച് സ്കൂളുകളില്‍ വരരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.അതുകൊണ്ട് തന്നെ വാക്സിന് എടുക്കാത്ത അധ്യാപകര്‍ എത്രയും വേഗം വാക്സിന് സ്വീകരിക്കണം.
ഇനിയും വാക്സിന് എടുക്കാത്ത അധ്യാപകര്‍ എല്ലാ ആഴ്ചയും ആര് ടി പി സി ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും അതത് സ്കൂളില്‍ നല്‍കണം. വാക്സിന് എടുക്കുന്നതില്‍ ആരോഗ്യപ്രശ്നം ഉള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ആധികാരിക സ്ഥാപങ്ങളില്‍ നിന്നും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാം. ഇത് രണ്ടുമായി സഹകരിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് അവധിയില്‍ പ്രവേശിപ്പിക്കാം, മന്ത്രി പറഞ്ഞു. മറ്റൊരു വിട്ടുവീഴ്ചയും നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല, മന്ത്രി വ്യക്തമാക്കി.
Discussion about this post