മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് എതിരെ ഡീഗ്രേഡിംഗും നെഗറ്റീവ് ക്യാംപെയ്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെ പ്രേക്ഷകര്‍ ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രം കണ്ട നടി നവ്യ നായരുടെ വാക്കുകൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
”ഇന്നലെ മരക്കാര്‍ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് സിനിമ കാണാന്‍ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാന്‍ സിനിമ ആസ്വദിച്ചു. ഞാന്‍ ഒരു നിരൂപകയൊന്നും അല്ല, മരക്കാര്‍ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം.”
”മലയാളം സിനിമാ ഇന്‍ഡസ്ട്രി ഇത്രത്തോളം എത്തിയതില്‍ ഞാന്‍ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തമൊരു സിനിമ തന്നതിന് നന്ദി” എന്നാണ് ചിത്രത്തെ കുറിച്ച് നവ്യ പറയുന്നത്. മരക്കാര്‍ തിയേറ്റര്‍ എക്സ്പീരിയന്‍സ് മിസ് ചെയ്യരുതെന്നും താരം പറയുന്നു.
പ്രിയദര്ശന്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് നന്ദിയും അര്ജുന് സര്‍ജ, ഹരീഷ് പേരടി എന്നിവരോട് ബഹുമാനമുണ്ടെന്നും പ്രണവ് മോഹന്‍ലാലിന് ഹഗ്സ് എന്നും താരം കുറിച്ചു.
Discussion about this post