കാരക്കല്‍: പുതുച്ചേരിയില്‍ വാക്സിന് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ആരോഗ്യ ഡയറക്ടറുടേതാണ് ഉത്തരവ്. രാജ്യത്ത് ഇതാദ്യമായാണ് വാക്സിന് നിര്‍ബന്ധമാക്കി ഇത്തരത്തില്‍ ഉത്തരവിറക്കുന്നത്. വാക്സിന് സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പുതുച്ചേരി സര്‍ക്കാര്‍ അറിയിച്ചു.
1973-ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്സിന് നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിയമത്തിലെ സെക്ഷന്‍(8), 54(1) എന്നിവ പ്രകാരമാണ് ഉത്തരവ്. വാക്സിനെടുക്കാന്‍ പലയിടത്തും ആളുകള്‍ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ് കടുത്ത നടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തുന്നത്. നേരത്തെ വാക്സിനെടുക്കുന്നവര്‍ക്ക് 50,000 രൂപയുടെ മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന് രാജ്കോട്ട് മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു.
Discussion about this post