ബിലാസ്പൂര്‍: യോഗ്യരായ ജനങ്ങള്‍ക്ക് 100 ശതമാനം കൊവിഡ്-19 വാക്സിനേഷന് എന്ന ലക്ഷ്യം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ് മാറിയെന്ന് കേന്ദ്ര കായിക, വിവര-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍.
വാക്സിനേഷന് പ്രോഗ്രാമിലെ സംഭാവനകള്‍ക്ക് കൊവിഡ് യോദ്ധാക്കളെ അഭിനന്ദിക്കാന്‍ ബിലാസ്പൂരിലെ എയിംസില്‍ എത്തിയതായിരുന്നു അനുരാഗ് താക്കൂര്‍. സംസ്ഥാനത്ത് വാക്സിന് പാഴായത് ഏതാണ്ട് പൂജ്യം ശതമാനമാണെന്ന് അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടി.
Discussion about this post