ഹൈദരാബാദ്: ഒരു വര്‍ഷത്തേക്ക് പുകയില, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ നിരോധിച്ച് ആന്ധ്രാപ്രദേശ്. പുകയില അടങ്ങിയ ഗുട്ക, പാന്‍ മസാല, മറ്റ് ച്യൂയിംഗ് ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പന എന്നിവയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. നഗരത്തില്‍ അനധികൃത മയക്കുമരുന്നുകളുടെയും ഗുട്കയുടെയും ഉപഭോഗവും വില്‍പനയും വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2006-ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിലെ സെക്ഷന്‍ 30(2) (എ) പ്രകാരമാണ് ഉത്തരവ്. ഡിസംബര്‍ 7 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഹൈദരാബാദ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സും അഫ്‌സല്‍ഗഞ്ച് പോലീസും ചേര്‍ന്ന് ന്യൂ ഒസ്മാന്‍ഗഞ്ചിലുള്ള ഗോഡൗണില്‍ ഈയിടെ റെയ്ഡ് നടത്തിയിരുന്നു.
57 ലക്ഷത്തിലധികം വിലമതിക്കുന്ന ഏകദേശം 1475 കിലോഗ്രാം ഭാരമുള്ള നിരോധിത ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങളാണ് റെയ്ഡില്‍ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post