നീലഗിരി: സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമടക്കം 13 പേര് കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തം നടന്ന തമിഴ്നാട്ടിലെ കൂനൂരില്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര് ചൗധരിയെത്തി. ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയര്‍ ചീഫ് മാര്‍ഷല്‍, ഡി.ജി.പി സൈലേന്ദ്ര ബാബുവിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കുനൂരിലെത്തിയത്.
വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഫ്.ജനറല്‍ ചാന്ദി പ്രസാദ് മൊഹന്തി ഖത്തര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് മടങ്ങി. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ സംയുക്ത സേന മേധാവിയായ ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഇന്നലെ 12.20 ഓടെയാണ് കൂനൂരില്‍ തകര്‍ന്നുവീണത്. സുലൂരിലെ വ്യോമതാവളത്തില്‍ നിന്നും വെല്ലിംഗ്ടണ്‍ സൈനിക പരിശീലന കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Discussion about this post