അനശ്വര സംഗീത സംവിധായകൻ എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, രോഷ്ന, ഫര്‍ഹാദ്, ഷംന. 1956-ൽ ബാബുരാജിന്റെ ജീവിതപങ്കാളിയായി ബിച്ച കോഴിക്കോട് പന്നിയങ്കരയിൽ എത്തുന്നത്. ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓര്‍മകളിലൂടെ പി. സക്കീര്‍ ഹുസൈന് എഴുതിയ പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Discussion about this post