ആലപ്പുഴ: ആലപ്പുഴ എസ്.എന്‍.ഡി.പി പുറക്കാട് ശാഖ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുപറമ്പ് വീട്ടില്‍ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാഖ സെക്രട്ടറി ആയിരുന്നതിനാല്‍ സംഘടനയ്ക്കകത്തു നിന്ന് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നതായി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തില്‍ പറയുന്നു.
വിമര്‍ശനങ്ങളുമായി മുന്നോട്ട് പോവാന്‍ സാധിക്കുന്നില്ല. വലിയതോതിലുള്ള മനോവിഷമം അനുഭവിക്കുന്നുണ്ട്. സംഘടനയിലുള്ള പലരും തന്നെ തകര്‍ക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സത്യസന്ധമായാണ് ഇത്രയും നാള് പ്രവര്‍ത്തിച്ചത്. ഇത് തന്റെ വിധിയാണെന്നും രാജു കത്തില്‍ എഴുതിയിട്ടുണ്ട്.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
സംഘടനാ പ്രശ്നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.
നേരത്തെ കണിച്ചുകുളങ്ങരയിലും സമാന സംഭവമുണ്ടായിരുന്നു. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറിയായിരുന്നു കെ.കെ. മഹേശനെ ആയിരുന്നു ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post