സ്ത്രീകളുടെ വിവാഹ പ്രായം 18-ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ ഷാഹിദാ കമാല്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 24 ആക്കി ഉയര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാറെ പ്രശംസിച്ച് നിരവധി പേര് രംഗത്ത്. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് വിവരം. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020-ലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ നടപ്പിലാക്കാന്‍ പോകുന്നത്.
Discussion about this post