ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ വധിച്ചു. റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാ സേനയ്ക്കു നേരെ വെടിവയ്പുണ്ടായപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്ന് പറയുന്നു. ലഷ്കറെ പ്രവർത്തകരായ അമിർ ബാഷിർ ദർ, ആദിൽ യൂസഫ് ഷാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ട് പിസ്റ്റളുകൾ, രണ്ട് മാഗസിനുകൾ, ഗ്രനേഡ് എന്നിവയുൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തു.
Discussion about this post