തിമ്പു: ഭൂട്ടാന് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഭൂട്ടാന് ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ജിഗ്മെ ഖേസര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘നഗദാഗ് പെല്‍ ജി ഖോര്‍ലോ’ നരേന്ദ്ര മോദിക്ക് നല്‍കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുരസ്കാര നേട്ടത്തിൽ ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് സോഷ്യല്‍ മീഡിയില്‍ നടത്തിയ പ്രസ്താവനയിലൂടെ സന്തോഷം അറിയിച്ചു.
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നഗദാഗ് പെല്‍ ജി ഖോര്‍ലോ നരേന്ദ്രമോദിക്ക് നല്‍കിക്കൊണ്ടുള്ള ഹിസ് ഹെെനസിന്റെ പ്രഖ്യാപനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, പ്രത്യേകിച്ച് മഹാമാരികാലത്ത് അദ്ദേത്തില്‍ നിന്ന് ലഭിച്ച ഉപാധികളില്ലാത്ത സൗഹൃദത്തിനും പിന്തുണയ്ക്കും ഈ സാഹചര്യത്തില്‍ നന്ദി അറിയിക്കുന്നുവെന്നും ലോട്ടെ ഷെറിംഗ് പറഞ്ഞു.’
Discussion about this post