കായംകുളം: വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണനാണു മരിച്ചത്. മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. ഇന്ന് പുലർച്ചെയാണ് സംഭവം.
പുതപ്പള്ളി സ്നേഹജാലം കോളനിയില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലെത്തിച്ചത്.
സംഭവത്തില്‍ ഹരികൃഷ്ണന്റെ സുഹൃത്ത് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോമോന് ഭാര്യാമാതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിലേക്കും നയിച്ചത്. കുത്തേറ്റ ഹരികൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോമോനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post