മലപ്പുറം: ജില്ലയിലെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. 96,00,000 ലക്ഷം രൂപയുടെ രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസല്‍ (36), മഹാരാഷ്ട്ര സ്വദേശി ഗണേശ (44) എന്നിവരെ പിടികൂടി.
വാലില്ലാപ്പുഴയില്‍ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ അരീക്കോട് പോലീസാണ് വാഹന പരിശോധന നടത്തിയത്.
Discussion about this post