പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര വിഷയങ്ങളേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. മോദി ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഗോവ ബിജെപിയുടെ 10 വര്‍ഷത്തെ ഭരണത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഇപ്പോള്‍ മാറ്റമുണ്ട്. ഈ മാറ്റം സംഭവിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂലമാണെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി പ്രധാനമന്ത്രിയായി വന്നതോടെ ജനങ്ങളുടെ ആശങ്കകളിലേക്കും ക്ഷേമത്തിലേക്കും ശ്രദ്ധ തിരിച്ചു. നമ്മെ അഴിമതിക്കാരുടെ ഒരു പിന്നാക്ക രാജ്യമായിട്ടാണ് കണക്കാക്കിയിരുന്നത്. അതില്‍ നിന്നാണ് നാം ഇപ്പോള്‍ ഉള്ള നിലയിലേക്കെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post