ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്നാഗിലുമാണ് ഇന്നലെ വൈകുന്നേരം ഭീകരാക്രമണം ഉണ്ടായത്.
അനന്ത്നാഗിലുണ്ടായ ആക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിലുണ്ടായ ആക്രമണത്തിലാണ് തദ്ദേശവാസി കൊല്ലപ്പെട്ടത്.
Discussion about this post