ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിന്റെ മരണം സ്ഥിരീകരിച്ചത്. വർണവിവേചനത്തിന് എതിരായ പോരാട്ടത്തിൽ മുൻനിരക്കാരനായിരുന്ന ഡെസ്മണ്ട് ടുട്ടുവിനെ 1984-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ചിരുന്നു.
Statement on the passing of Archbishop Emeritus Desmond Mpilo Tutu https://t.co/R4UKP0kGes
— The Presidency 🇿🇦 (@PresidencyZA) December 26, 2021
1996-ൽ ആർച്ച് ബിഷപ് പദവിയിൽ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആർച്ച് ബിഷപ് എമെരിറ്റസ് സ്ഥാനം അലങ്കരിക്കുകയായിരുന്നു. അടുത്തിടെ റോഹിങ്ക്യൻ വിഷയത്തിൽ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു.
Discussion about this post