ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റടുക്കാതെ തന്നെ പുതിയൊരു നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ടോസുകള്‍ ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പേരാണ് കോഹ്ലിക്ക് വന്നുചേര്‍ന്നത്.
ടെസ്റ്റില്‍ 30 തവണയാണ് കോഹ്ലി ടോസ് ജയിച്ചത്. ഇതോടെ മുഹമ്മദ് അസറുദീനെ (29) കോഹ്ലി മറികടന്നു. 68 ടെസ്റ്റുകളില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം. 47 ടെസ്റ്റുകളില്‍ നിന്നായിരുന്നു അസര്‍ 29 തവണ ടോസ് ജയിച്ചത്.
ഇതിനു മുന്‍പ് ടോസ് നേടിയ 29 ടെസ്റ്റുകളില്‍ 23 എണ്ണത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കോഹ്ലിക്ക സാധിച്ചിരുന്നു. സെഞ്ചൂറിയനിലും കോഹ്ലിക്ക് അതിന് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Discussion about this post