സിപിഎമ്മിന് ജമാഅത്തെ ഫോബിയയെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുല്‍ അസീസ്. തങ്ങളെ എതിർക്കുന്നവരിലെല്ലാം ജമാഅത്തിന്റെ ആത്മാവിനെ കാണുന്ന അവസ്ഥയിലാണ് സിപിഎം ഇന്നുള്ളതെന്നും അമീർ പറഞ്ഞു. 2022 മെയില്‍ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമീർ.
തങ്ങളെ പിന്തുണക്കാതായതോടെ ജമാഅത്തെ ഇസ്ലാമിയില്‍ വർഗീയത കാണുകയാണ് സിപിഎമ്മെന്ന് എം ഐ അബ്ദുല്‍ അസീസ് കുറ്റപ്പെടുത്തി. ജമാഅത്ത് വിമർശം ജമാഅത്ത് ഫോബിയയിലേക്ക് വഴിമാറുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അമീർ ചൂണ്ടിക്കാട്ടി.
Discussion about this post