ലഖ്നൗ : ആദായനികുതി വകുപ്പിനെ വെട്ടിച്ച് കോടികള്‍ സമ്പാദിച്ച കാണ്‍പുരിലെ വ്യവസായി പിയൂഷ് ജെയ്ന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലും ഫാക്ടറികളിലും നടന്ന തെരച്ചിലില്‍ 180 കോടി രൂപ അധികൃതര്‍ കണ്ടെത്തിയിരുന്നു.
കണക്കില്‍ പെടാത്ത ചന്ദനത്തൈലം, കോടികള്‍ വിലമതിക്കുന്ന പെര്‍ഫ്യൂമുകള്‍ എന്നിവയും ജെയിനിന്റെ ഫാക്ടറിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി എസ് ടി ഇന്റലിജന്‍സും ആദായ നികുതി വകുപ്പും പരിശോധന നടത്താനെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടപ്പോഴണ് ഇയാള്‍ മടങ്ങിവരാന്‍ തയാറായത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.
Discussion about this post