തിരുവനന്തപുരം : സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. 53 പേരുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച റദ്ദ് ചെയ്തു. 175 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാര്‍ പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദ്ദേശിച്ചു. ഇന്റലിജന്‍സ് സംവിധാനം മയക്കുമരുന്ന്, സ്വര്‍ണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ശക്തിപ്പെടുത്തും. ഇതിനകം തന്നെ ഇതിനായി പ്രത്യേക ഇന്റലിജന്‍സ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
Discussion about this post