തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 33.84 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടു കെട്ടിയത്.
ഇതോടെ കള്ളപ്പണ കേസില്‍ ആകെ 65 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി കഴിഞ്ഞു. കേരളത്തില്‍ പത്ത് ഇടങ്ങളില്‍ ഉള്ള ഭൂമിയും കെട്ടിടങ്ങളും, 11.5 കിലോ സ്വര്‍ണം, കമ്പനി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും പേരില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ ഉള്ള 3.79 കോടി രൂപയും ഉൾപ്പെടാണ് കണ്ടുകെട്ടിയിട്ടുണ്ട്. 1000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി.
കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു.
Discussion about this post