കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 4.12 കിലോ സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിദേശത്തു നിന്ന് എത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായിട്ടാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post