തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന് പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ് അയ്യപ്പന് പിള്ള. 1948-ല്‍ തിരുവിതാംകൂറിലെ ആദ്യതിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കപ്പെട്ട അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭാ മുന്‍ കൗണ്‍സിലറാണ്. അറിയപ്പെടുന്ന അഭിഭാഷകനും ആണ്.
ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനും രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമാണ് അദ്ദേഹം.
Discussion about this post