കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയില്‍ സംഘടനയ്ക്കും സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
ഡീന്‍ കുര്യാക്കോസ് ശബ്ദമില്ലാത്ത നായകനായെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വിമര്‍ശിച്ചു. കൂടാതെ സംഘടന അത്യാസന്ന നിലയിലാണെന്നും വിമര്‍ശനമുയര്‍ന്നു. ബാര്‍ കോഴയിലും ദേശീയ ഗെയിംസ് സംഘാടനത്തിലും സര്‍ക്കാര്‍ ഇത്രയുമധികം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടും ശബ്ദമുയര്‍ത്താന്‍ പ്രസിഡന്റിന് സാധിക്കാതെ പോയെന്നും ഐ ഗ്രൂപ്പ് വിമര്‍ശിച്ചു. സംഘടന തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് വന്‍ പരാജയമായി മാറി. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ല.
ദേശീയ ഗെയിംസ്, ബാര്‍ കോഴ ആരോപണങ്ങളില്‍ ഗണേഷ് കുമാര്‍ അടക്കമുളളവര്‍ ഉന്നയിച്ച വിമര്‍ശനങ്ങളോട് യോജിക്കുന്ന സമീപനമായിരുന്നു യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായതെന്നും വിമര്‍ശനമുയര്‍ന്നു. ഭരണപക്ഷത്തില്‍ ഉളളവരടക്കം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ യൂത്ത് കോണ്‍ഗ്രസിന് സാധിച്ചിട്ടൊള്ളു. റെജില്‍ മാക്കൂറ്റിയുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചത്.

Discussion about this post